Sorry, you need to enable JavaScript to visit this website.

ന്യൂയോര്‍ക്കില്‍ 27 ലക്ഷത്തിന്റെ ഷൂ; അമ്പരപ്പ് മാറാതെ നടന്‍ ഋഷി കപൂര്‍

ന്യൂയോര്‍ക്ക്- ബോളിവുഡ് നടനും നിര്‍മാതാവുമായ ഋഷി കപൂര്‍ ന്യൂയോര്‍ക്കില്‍ സ്‌നീക്കര്‍ വില കണ്ട് ഞെട്ടി. കുടുംബാംഗങ്ങളോടൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ മകന്‍ രണ്‍ബീര്‍ കപൂറും മരുമകന്‍ ഭരത് സാഹ്്‌നിയും ട്വിറ്ററില്‍ പങ്കുവെച്ചതിനു പിന്നാലെയാണ് ഷൂസിന്റെ വില കണ്ട് ഇടത്തരം ഇന്ത്യക്കാരെ പോലെ ഋഷി കപൂറും ഞെട്ടിയെന്ന വാര്‍ത്ത.
ഭാര്യ നീതു, മകള്‍ റിധിമ കപൂര്‍ സാഹ്്‌നി, മരുമകള്‍ സമൈറ കപൂര്‍, മകന്‍ രണ്‍ബീര്‍ കപൂര്‍, രണ്‍ബീറിന്റെ കാമുകി ആലിയ ഭട്ട് എന്നിവരോടൊപ്പമാണ് ഋഷി കപൂര്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഷോപ്പിംഗിനിറങ്ങിയത്. ഐശ്വര്യ, അഭിഷേക്, ആരാധ്യ ബച്ചന്‍ എന്നിവരടക്കം ബച്ചന്‍ കുടുംബവും ന്യൂയോര്‍ക്കില്‍ ഇവരോടൊപ്പം ചേര്‍ന്നിരുന്നു.
മകന്‍ രണ്‍ബീര്‍ കപൂറിന് ഇഷ്ടപ്പെട്ട സ്‌നീക്കര്‍ ഷോപ്പിലെത്തിയപ്പോഴാണ് ഋഷി കപൂര്‍ അവയുടെ വില കണ്ട് അമ്പരന്നത്.  5000 ഡോളര്‍ മുതല്‍ 40,000 ഡോളര്‍വരെ ( ഏതാണ്ട് 3.4 ലക്ഷം രൂപ മുതല്‍ 27 ലക്ഷം രൂപ വരെ).

http://malayalamnewsdaily.com/sites/default/files/2019/06/29/rishikapoor.png
ചെരിപ്പ് സ്വര്‍ണം കൊണ്ടോ വെള്ളികൊണ്ടോ എന്നാണ് തോന്നിയതെന്ന അടിക്കുറിപ്പോടെ ഋഷി കപൂര്‍ സ്‌നീക്കര്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.
രണ്‍ബീറിന്റെ അച്ഛന്‍ സാധാരണ അച്ഛനെ പോലെ അമ്പരന്നുവെങ്കിലും വില കൂടിയ സ്‌നീക്കര്‍ രണ്‍ബീറിന്റെ ദൗര്‍ബല്യമാണ്.
2,74,691 രൂപയുടെ ഷൂ ധരിച്ച് രണ്‍ബീര്‍ കപൂര്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്ത സൃഷ്ടിച്ചിരുന്നു. വില കൂടിയ നൈക്ക് ഷൂ ധരിച്ച് എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങളാണ് അന്ന് പ്രചരിച്ചിരുന്നത്.

 

Latest News