ജയ്പൂര്‍-ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതി നല്‍കിയതിന് പിന്നാലെ യുവതിയെ സ്വവര്‍ഗ പങ്കാളിക്കൊപ്പം കണ്ടെത്തി. രാജസ്ഥാനിലെ അല്‍വര്‍ സ്വദേശിയായ ഗോപാലിന്റെ ഭാര്യ ജ്യോതിയാണ് ഹരിയാനയില്‍ നിന്നുള്ള ദേശീയ കായികതാരം കൂടിയായ ഗുഞ്ജന്‍ ബായിക്കൊപ്പം ഹരിയാനയിലെ ഷാജഹാന്‍പുറില്‍ നിന്നും കണ്ടെത്തിയത്.
ജ്യോതിയെ കാണാനില്ലെന്ന് വ്യക്തമാക്കി ഗോപാല്‍ പൊലീസില്‍ പരാതി നല്‍കി ആഴ്ചകള്‍ക്ക് ശേഷമാണ് യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ നാല് വര്‍ഷമായി
ഗുഞ്ജന്‍ ബായിയുമായി പ്രണയത്തിലാണ്. ഞങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ ആണ്. വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗോപാലിനെ വിവാഹന്‍ ചെയ്യേണ്ടി വന്നതെന്നും ജ്യോതി മൊഴി നല്‍കി.
ഗുഞ്ജന്‍ ബായിക്കൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഗോപാല്‍ ജോലിക്ക് പോകുമ്പോള്‍ തന്നെ വീട്ടില്‍ പൂട്ടിയിടുന്നത് പതിവായിരുന്നു എന്നും ജ്യോതി പറഞ്ഞു. ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞതോടെ ജ്യോതിയെ സ്വവര്‍ഗ പങ്കാളിക്കൊപ്പം പോകാന്‍ മജിസ്‌ട്രേറ്റ് അനുവദിച്ചു.