Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ പരസ്യങ്ങളിലെ സുതാര്യത  ലോക വ്യാപകമാക്കാൻ ഒരുങ്ങി ഫേസ് ബുക്ക് 

രാഷ്ട്രീയ പരസ്യങ്ങൾ സുതാര്യമാക്കാനുള്ള നടപടികൾ ഫേസ് ബുക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. പരസ്യങ്ങളിൽ കൂടുതൽ നിയന്ത്രണവും സുതാര്യതയും കൊണ്ടുവരാനുള്ള നടപടികൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും കുത്തക നിലനിർത്തുന്ന ഫേസ് ബുക്ക് 2018 മേയിലാണ് ആരംഭിച്ചത്. 
ഒരു വർഷം പിന്നിട്ടിരിക്കേയാണ് കൂടുതൽ രാജ്യങ്ങളെ ഇതിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള തീരുമാനമെന്ന് കമ്പനിയുടെ പ്രോഡക്ട് മാനജേർ സാറാ ഷിഫ് ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
രാഷ്ട്രീയ പരസ്യങ്ങളും മറ്റു വിഷയാധിഷ്ഠിത പരസ്യങ്ങളും ചേർക്കുന്നതിനു മുമ്പ് അനുമതി നേടണമെന്നും നിരാകരണങ്ങൾ ചേർക്കണമെന്നും തുടക്കത്തിൽ 50 രാജ്യങ്ങളിലാണ് നിലവിൽ ഫേസ് ബുക്ക് നിബന്ധന കർശനമാക്കിയിരുന്നത്. പരസ്യത്തിനു പിന്നിൽ ആരാണെന്ന് ഉറപ്പു വരുത്തുന്നതിന് മറ്റു 140 രാജ്യങ്ങളിലെ വിപണികളെ നിർബന്ധിച്ചിരുന്നില്ല.  

സുതാര്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനം കഴിഞ്ഞ  വർഷം  നവംബറിലാണ്  യു.കെയിലേക്ക്  വ്യാപിപ്പിച്ചത്. 2018 ഡിസംബറിൽ ഇത് ഇന്ത്യയിലും ഏർപ്പെടുത്തി. ഓസ്ട്രേലിയക്കും കാനഡക്കും മുമ്പായി മാർച്ചിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും  സുതാര്യതാ സംവിധാനങ്ങൾ ഏർപ്പെടുത്തി. 
പരസ്യത്തിന് പിന്നിൽ ആരാണെന്ന് പരസ്യത്തിൽ തന്നെ വെളിപ്പെടുത്താൻ ട്രാൻസ്പരൻസി ടൂൾ ഫേസ്ബുക്കിനെ അനുവദിക്കുന്നു. ഇതിനായി കമ്പനി പരസ്യ ദാതാക്കളെ ഓതറൈസേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഒടുവിൽ  ഡിസ്‌ക്ലെയിമേഴ്‌സ് ചേർക്കാനും നിർബന്ധിക്കുന്നു. 
പരസ്യങ്ങൾ നൽകുന്നതിനു മുമ്പ് അംഗീകാരം നേടാനും പരസ്യ നിരാകരണങ്ങൾ ചേർക്കാനും 50 രാജ്യങ്ങളിൽ ഏർപ്പെടുത്തിയ സംവിധാനം ഉക്രൈൻ, സിങ്കപ്പൂർ, കാനഡ, അർജന്റീന എന്നിവയടക്കം തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന രാജ്യങ്ങളിൽ കൂടി നിർബന്ധമാക്കുകയാണെന്ന്  കമ്പനി വ്യക്തമാക്കുന്നു. 
ഉക്രൈനിലും കാനഡയിലും പരസ്യങ്ങൾ യന്ത്രങ്ങളും ചുമതലപ്പെട്ട ഉദ്യോഗസ്ഥരും അവലോകനം ചെയ്യും. സിംഗപ്പൂരിലും അർജന്റീനയിലും ഏതാനും മാസത്തിനകം പരസ്യ സുതാര്യതാ സംവിധാനം തുടങ്ങും. 
പ്രാബല്യത്തിൽ വരുന്ന രാജ്യങ്ങളിൽ ആഡ് ലൈബ്രറി റിപ്പോർട്ട് പുറത്തിറക്കാനും പദ്ധതിയുണ്ട്.  പരസ്യ ദാതാക്കൾ ചെലവഴിച്ച തുക കണ്ടെത്താനും ആവശ്യമാണെങ്കിൽ ഡൗൺ ലോഡ് ചെയ്യാനും സൗകര്യമൊരുക്കുന്നതാണ് പരസ്യ ലൈബ്രറി റിപ്പോർട്ട്.

 

Latest News