ലണ്ടന്‍- ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍നിന്ന് അമേരിക്കയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലണ്ടനില്‍ ഇറക്കി.
എയര്‍ ഇന്ത്യയുടെ ബോയിങ് 777 മുംബൈ-ന്യൂവാര്‍ക്ക് വിമാനമാണ് മുന്നറിയിപ്പിനെ തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ ഇറക്കിയത്. കൂടുതല്‍ വിവരങ്ങള്‍ എയര്‍ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല.
എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് ജംബോ സര്‍വീസ് ഹജിനുശേഷം
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം
ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം ലണ്ടന്‍ വഴി പിരിച്ചുവിടുകയായിരുന്നു. മൂന്നര മണിക്കൂര്‍ വൈകി പുലര്‍ച്ചെ 4.50നാണ് വിമാനം മുംബൈയില്‍നിന്നു പറന്നുയര്‍ന്നത്. യു.കെ വ്യോമപരിധിയില്‍ പറക്കുമ്പോള്‍ ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം പൈലറ്റുമാരെ അറിയിച്ചു. തുടര്‍ന്ന് വഴിതിരിച്ചുവിട്ട വിമാനം സ്റ്റാന്‍സ്റ്റെഡില്‍ ഇറക്കി. വിമാനത്തിന് അകമ്പടിയായി ബ്രിട്ടന്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ അയച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.