മുംബൈ- ബിഹാര്‍ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് മുംബൈ കോടതി പരിഗണിക്കുന്നു. എട്ടു വയസ്സായ കുട്ടിയുണ്ടെന്ന് യുവതി വാദിക്കുന്നതിനാല്‍ ഡിഎന്‍എ പരിശോധന അനിവാര്യമാണെന്ന നിലപാടിലാണ് പോലീസ്.
ബിനോയ് കേരളത്തില്‍ തന്നെയുണ്ടെന്നാണ് മുംബൈ പോലീസ് കരതുന്നത്. കേരളത്തിലെ നാലിടത്തുള്‍പ്പടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയ് കോടിയേരിയുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
അതിനിടെ, ബിനോയിയുടെയും മകന്റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തി പരാമര്‍ശങ്ങളോടെ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു.
ചെയര്മാന് പി.സുരേഷ്് ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. തന്റെ കുടുംബം കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി ബിനോയിയുടെ ഭാര്യ ഡോ.അഖില പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ ഫോട്ടോയും അപകീര്‍ത്തികരവും നിന്ദ്യവുമായ പരാമര്‍ശങ്ങളും പോസ്റ്റ്് ചെയ്യുന്നതു ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്നു ചെയര്മാന് പറഞ്ഞു.