ലണ്ടന്‍-എഴുപത്തി രണ്ടാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങി വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദി. കവയിത്രിയും അവാര്‍ഡ് ജേതാവുമായ റേച്ചല്‍ എലിസാ ഗ്രിഫിത്സുമായാണ് സല്‍മാന്‍ വിവാഹിതനാകാന്‍ തയാറെടുക്കുന്നത്.
സ്പീക് ഈസി ഗാല ഉള്‍പ്പടെയുള്ള നിരവധി ന്യൂയോര്‍ക്ക് പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇരുവരും. വാഷിംഗ്ടണ്‍ സ്വദേശിയായ എലിസായിപ്പോള്‍ സല്‍മാനൊപ്പം ന്യൂയോര്‍ക്കില്‍ സ്ഥിര തമാസമാക്കിയതായാണ് റിപ്പോര്‍ട്ട്.
നിലവില്‍, ന്യൂയോര്‍ക്കിലെ സാറ ലോറന്‍സ് കോളേജിലെ അധ്യാപികയായ എലിസയ്ക്ക് നാല്‍പത് വയസാണ് പ്രായം, സല്‍മാന്റെ മൂത്ത മകനും ഇതേ പ്രായക്കാരനാണ്.
കഴിഞ്ഞ ആഴ്ച ലണ്ടനില്‍ സല്‍മാന്റെ പിറന്നാളാഘോഷിച്ചത് ഇരുവരും ഒരുമിച്ചാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
1976ല്‍ ക്ലാരിസ ലുവാര്‍ഡിനെ വിവാഹം ചെയ്ത സല്‍മാന്‍ 1987ല്‍ വിവാഹ മോചിതനായി. ഓസ്‌ട്രേലിയന്‍ എഴുത്തുകാരിയായ റോബിന്‍ ഡേവിഡ്‌സണുമായുള്ള സല്‍മാന്റെ ബന്ധമായിരുന്നു ആ ദാമ്പത്യ തകര്‍ച്ചയ്ക്ക് കാരണം. ശേഷം 1988ല്‍ പ്രശസ്ത എഴുത്തുകാരി മരിയന്‍ വിഗ്ഗിന്‍സിനെ വിവാഹം ചെയ്‌തെങ്കിലും ആ ബന്ധം 1993ല്‍ അവസാനിച്ചു. 1997ലാണ് പബ്ലിഷിംഗ് അസിസ്റ്റന്റായ എലിസബത്ത് വെസ്റ്റിനെ സല്‍മാന്‍ വിവാഹം ചെയ്യുന്നത്.
എന്നാല്‍, ആ ബന്ധവും അധികനാള്‍ ആയുസില്ലാതെ 2004ല്‍ അവസാനിച്ചു. ആ വര്‍ഷം തന്നെയായിരുന്നു സല്‍മാന്റെ അടുത്ത വിവാഹം. ഇന്ത്യന്‍ മോഡലായ പദ്മ ലക്ഷ്മിയായിരുന്നു സല്‍മാന്റെ നാലാം ഭാര്യ. 2007ലാണ് ഇരുവരു0 വിവാഹ മോചനം നേടിയത്.
ക്ലാരിസുമായുള്ള ബന്ധത്തില്‍ സഫര്‍ എന്ന മകനും, എലിസബത്തില്‍ ഇരുപത്തിരണ്ടുകാരനായ മിലന്‍ എന്ന മകനുമുണ്ട്. എന്താണെങ്കിലും, നാല് വിവാഹ ബന്ധങ്ങളിലെ പരാജയം അഞ്ചാം വിവാഹത്തിലും ആവര്‍ത്തിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.