Sorry, you need to enable JavaScript to visit this website.

മഴ പെയ്യാൻ മഹാരാഷ്ട്രയിൽ പാവക്കല്യാണം 

വർധ - വരൾച്ചയും ഒപ്പം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ പാവക്കല്യാണം നടത്തി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. ഒരു വർഷത്തോളമായി സാമ്പത്തിക ബുദ്ധിമുട്ടുകളാൽ ഇവിടെ ഉത്സവങ്ങളും വിവാഹങ്ങളും നിർത്തി വച്ചിരിക്കുകയാണ്. 

ഗ്രാമവാസികൾ പണപ്പിവിരിവ് നടത്തി പാവകളെ വിവാഹംകഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ചെയ്‌താൽ, വരൾച്ച മാറി മഴ പെയ്യുമെന്നും അതിലൂടെ കൃഷി മെച്ചപ്പെടുമെന്നും അവർ വിശ്വസിക്കുന്നു. ഇങ്ങനെയൊരു പ്രതിസന്ധി വന്നപ്പോൾ എല്ലാം മറന്ന് ഒന്നിക്കാൻ തങ്ങൾക്കായി എന്നും ഗ്രാമവാസികൾ പറയുന്നു. 

കാലവർഷം വൈകിയതിനാൽ മഹാരാഷ്ട്രയുടെ പല ഭാഗങ്ങളും വരൾച്ചയുടെ പിടിയിലാണ്. സംസ്ഥാന സർക്കാർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പലർക്കും ഇതുവരെ പദ്ധതികളുടെ പ്രയോജനം ലഭിച്ചിട്ടില്ല. 

22 പേർ ഈ വർഷം വിവാഹം കഴിക്കേണ്ടതായിരുന്നു, എന്നാൽ വരൾച്ച കാരണം ആരുടെയും പക്കൽ പണമില്ല. ഞങ്ങൾ ഇവിടെ കഷ്ടപ്പെടുകയാണ്. ഈ വിവാഹം ഒരു അവസരവും ഒരു പാഠവുമാണ്. ആവശ്യമെങ്കിൽ കൂട്ടായ വിവാഹങ്ങൾ സംഘടിപ്പിക്കാൻ ഞങ്ങൾ പരസ്പരം സഹായിക്കും - ഗ്രാമീണർ പറയുന്നു. 

ഈ വർഷം നല്ല മഴക്കാലത്തിനായാണ് പാവകല്യാണത്തിൽ ദൈവത്തോട് പ്രാർത്ഥിച്ചതെന്ന് ഗ്രാമവാസികൾ പറഞ്ഞു. 

Latest News