ന്യൂദല്‍ഹി- അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ അറേബ്യന്‍ ഉള്‍ക്കടലിനു മുകളിലൂടെയുള്ള വ്യോമപാത ഇന്ത്യന്‍ വിമാനങ്ങളും ഉപേക്ഷിക്കുമെന്ന് ഡി.ജി.സി.എ അറിയിച്ചു. അമേരിക്കയിലേയും യു.എ.ഇയിലേയും വിമാനക്കമ്പനികള്‍ റൂട്ട് മാറ്റിയതിനു പിന്നാലെയാണ് ഇന്ത്യന്‍ വിമനക്കമ്പനികളുടേയും തീരുമാനം.
വ്യാഴാഴ്ച ഇറാന്‍ വ്യോമ സേന അമേരിക്കയുടെ ആളില്ലാ വിമാനം വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് ഇറാന്‍ വ്യോമാതിര്‍ത്തി സുരക്ഷിതമല്ലാതായത്.
ഡ്രോണ്‍ വെടിവെച്ചിടുമ്പോള്‍ ഈ പാതയില്‍ സിവിലിയന്‍ വിമാനങ്ങള്‍ പറക്കുന്നുണ്ടായിരുന്നുവെന്ന് യു.എസ് ഏവിയേഷന്‍ വകുപ്പ് എഫ്എഎ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനം റദ്ദാക്കുകയും ചെയ്തു. മുംബൈയിലേക്ക് നേരിട്ടുള്ള ഏക സര്‍വീസാണ് റദ്ദാക്കപ്പെട്ടത്.
അമേരിക്ക-ഇറാന്‍ സംഘര്‍ഷം: യു.എ.ഇ വിമാനങ്ങള്‍ റൂട്ട് മാറ്റുന്നു