ന്യൂ യോർക്ക് - നടി പ്രിയങ്ക ചോപ്രയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമിതാഭ് ബച്ചൻറെ ചിത്രമായ മേജർ സാബിലെ ഗാനത്തിനൊത്ത് ചുവടു വയ്ക്കുന്ന വീഡിയോയാണ് ഇന്ന് രാവിലെ പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചത്. പ്രിയങ്കയ്ക്കൊപ്പം പാട്ടിനൊത്ത് ചുവടു വയ്ക്കുന്ന ആളാരാണെന്ന് അറിയണ്ടേ...? 'ആവ ഡ്രൂ' എന്ന ഒരു ചെറിയ പെൺകുട്ടി. പ്രിയങ്കയുടെ ഭർത്താവ് നിക്ക് ജോനാസിന്റെ മാനേജറിൻറെ മകളാണ് ഈ കൊച്ചു സുന്ദരി.
"സ്‌പെഷ്യൽ ഈവനിംഗ് വിത്ത് ആവ ഡ്രൂ" എന്ന തലക്കെട്ടിൽ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച വീഡിയോ ഇതാ.
ഷൊനാലി ബോസിന്റെ "സ്‌കൈ ഈസ് ബ്ലൂ" ആണ് പ്രിയങ്കയുടെ അടുത്ത ചിത്രം.