ന്യൂ ദൽഹി - ചേർച്ചയിലെ രസതന്ത്രം കൊണ്ട് വെള്ളിത്തിരയിൽ മായാജാലം തീർത്ത മാധവനും സിമ്രാനും വീണ്ടും ഒന്നിക്കുന്നു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ കഥ പറയുന്ന "റോക്കറ്ററി- ദി നമ്പി എഫക്ട്" എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുത്. 2002 ൽ മണിരത്നം സംവിധാനം ചെയ്ത 'കന്നത്തിൽ മുത്തമിട്ടാൽ' ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. അതിനു മുൻപ് 2001 ൽ പുറത്തിറങ്ങിയ 'പാർത്താലേ പാരവസം' എന്ന ചിത്രവും ആ വർഷത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു.
'റോക്കറ്ററി' യിൽ ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും വേഷമിടുന്നത്. ഇരുവരും ഒന്നിച്ചു നിൽക്കുന്ന മനോഹരമായ ചിത്രങ്ങൾക്കൊപ്പം മാധവനാണ് വാർത്ത പുറത്തു വിട്ടത്. 15 വര്ഷങ്ങള്ക്കു ശേഷം തിരുവും ഇന്ദിരയും മിസിസ് ആൻഡ് മിസ്റ്റർ നമ്പി നാരായണനായി മാറി എന്നും മാധവൻ കുറിച്ചു.
ട്രൈകളർ ഫിലിംസിന്റെ ബാനറിൽ മാധവൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് റോക്കറ്ററി-ദി നമ്പി നാരായണൻ എഫക്ട്.' കഴിഞ്ഞ വര്ഷം പുറത്തിറങ്ങിട്ട ടീസറിൽ മാധവൻ ശരിക്കും നമ്പി നാരായണനായി വേഷം മാറിയിരിക്കുന്നു. ടീസർ കാണാം.