ലഖ്നൗ- ഉത്തര്‍പ്രദേശിലെ റാംപൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അസം ഖാന്റെ എം.പി പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ഥിയും നടിയുമായ ജയപ്രദ സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് തള്ളി.
മൗലാനാ ജൗഹര്‍ അലി യൂനിവേഴ്സിറ്റിയുടെ ചാന്‍സലര്‍ പദവി അസം ഖാന് വഹിക്കുന്നുണ്ടെന്നും അതുകൊണ്ട് എം.പി സ്ഥാനം ഇരട്ടപ്പദവിയാണെന്നുമാണ് ജയപ്രദ വാദിച്ചത്. അമര്‍ സിംഗ് എം.പിയാണ് ജയപ്രദക്ക് വേണ്ടി ഹാജരായത്. 1984 ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ആദ്യമായാണ് അമര്‍ സിംഗ് കോടതിയിലെത്തുന്നത്.
തെരഞ്ഞെടുപ്പ് ഹരജിയായി പരിഗണിക്കാനാവില്ലെന്ന ഇലക്്ഷന് കമ്മീഷന് വാദം അംഗീകരിച്ചുകൊണ്ടാണ് ജയപ്രദയുടെ ഹരജി ഹൈക്കോടതി തള്ളിയത്.