മുംബൈ- ബോളിവുഡില്‍ ആരാധകര്‍ ഒന്നടങ്കം ഏറെയിഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് ദീപിക പദുകോണ്‍.ദീപിക രണ്‍വീര്‍ താര ജോടികള്‍ വിവാഹ ശേഷവും സിനിമാ രംഗത്ത് സജീവമാണ്. ഇരുവരും ചേര്‍ന്നഭിനയിച്ച സിനിമകള്‍ക്ക് എന്നും വന്‍ സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയത്.
ഇനി ഏത് ചിത്രത്തിലാണ് ഇരുവരും ജോടികളായി എത്തുക എന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് ആ പ്രഖ്യാപനം വന്നത്. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന '83' എന്ന ചിത്രത്തില്‍ രണ്‍വീറിന്റെ 'ഭാര്യ'യായി ദീപികയാണ് എത്തുന്നത് എന്നത്.
വിവാഹശേഷം ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനൊപ്പം ദീപിക അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഇത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബ്ജറ്റ് ചിത്രത്തില്‍ നായകന്‍ കപില്‍ ദേവായി രണ്‍വീര്‍ സിംഗും അദ്ദേഹത്തിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തില്‍ ദീപിക പദുകോണും പ്രത്യക്ഷപ്പെടും.
സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ദീപിക പദുകോണിന്റെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. റെക്കോര്‍ഡ് തുകയാണ് 83യ്ക്കായി നടി വാങ്ങുന്നതെന്നാണ് സൂചന. ഈ സിനിമയില്‍ 14 കോടി രൂപയാണ് ദീപികയുടെ പ്രതിഫലമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ നായകനായി എത്തുന്ന രണ്‍വീറിന്റെ പ്രതിഫലത്തേക്കാള്‍ കൂടുതലാണിതെന്നും റിപ്പോര്‍ട്ട് ഉണ്ട്.