Sorry, you need to enable JavaScript to visit this website.

ഉപയോക്താക്കളെ സഹായിക്കാൻ കൂടുതൽ പുതുമകളുമായി ആപ്പിൾ സിരി

നിങ്ങൾ ആപ്പിൾ സിരിയുടെ ആരാധകൻ ആണെങ്കിൽ ഇതാ സന്തോഷിക്കാൻ ഒരു നല്ല വാർത്ത. ഐ.ഒ.എസ് 13 ലൂടെ സിരി ഷോർട്ട് കട്ടുകൾക്ക് പ്രകടമായ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ്ആപ്പിൾ. ഇതിലെ ഓട്ടോമേഷൻ ടൂളുകൾ, കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും എന്നതാണ് വലിയ പ്രത്യേകത. മാത്രമല്ല, നിങ്ങൾ തിരയാതെ തന്നെ നിങ്ങൾക്കാവശ്യമുള്ളകൂടുതൽ ഷോർട്ട് കട്ടുകൾ ലോഞ്ച് ചെയ്യാനും സിരി ഷോർട്ട് കട്ടുകൾക്കാവും.

പുതിയ ഉപയോക്താക്കൾക്ക് ഇവിടെ തുടങ്ങാം
നിങ്ങളുടെ ഐ ഫോണിൽഅല്ലെങ്കിൽ ഐ പാഡിൽനിങ്ങൾ ചെയ്യുന്ന ആവർത്തിച്ചുള്ള കാര്യങ്ങൾ ഓട്ടോമേറ്റ് ചെയ്യാൻ സിരി ഷോർട്ട് കട്ടുകൾഇതിനകം അനുവദിക്കുന്നുണ്ട്. ഉദാഹരണത്തിന്, ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ വലിയ ഫോട്ടോകൾ ചെറിയ സൈസിലേക്ക് മാറ്റുന്ന പ്രക്രിയകൾ ഒറ്റ ഘട്ടമായി ചുരുക്കാൻ സിരി ഷോർട്ട് കട്ടിലൂടെ സാധിക്കും.
നിങ്ങൾ സ്ഥിരമായി വീട്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പ് പങ്കാളിക്ക് സന്ദേശമയക്കാറുണ്ടെങ്കിൽ, സിരി ഷോർട്ട് കട്ട് അത് ചെയ്തു കൊള്ളും. അതായത്, നിങ്ങൾ എവിടെയാണെന്നത് കണക്കാക്കി, ട്രാഫിക് സാഹചര്യങ്ങൾ വിലയിരുത്തി, ഏകദേശം ഏതു സമയത്ത് വീട്ടിൽ എത്തിച്ചേരുമെന്ന് ടെക്സ്റ്റ് മെസേജ് അയക്കാൻ സിരിക്ക് കഴിയും.
ഇതൊന്നുമല്ല വലിയ സവിശേഷത.  'ഹേ സിരി, ഹെഡിങ് ഹോം നൗ' എന്നു പറഞ്ഞാൽ മാത്രം മതി. ചെയ്യേണ്ടതൊക്കെ സിരി ചെയ്തു കൊള്ളും.നിങ്ങൾ എന്താണ് പറഞ്ഞതെന്ന് വ്യാഖ്യാനിക്കുകയോ അർഥം അറിയുകയോ അല്ല സിരി ചെയ്യുന്നത്. നിങ്ങൾ ഇതിനു മുൻപ് ആവശ്യപ്പെട്ട ഷോർട്ട് കട്ടുകളുടെ ലിസ്റ്റുമായിതാരതമ്യം ചെയ്ത് ഉചിതമായത് ചെയ്യാൻ അനുവാദം ചോദിക്കുകയാണ് ചെയ്യുന്നത്.
നിങ്ങൾ അതിശയപ്പെട്ടു പോകുന്നതോ ഇതുവരെ ആലോചിക്കുകയോ ചെയ്യാത്ത നൂറുകണക്കിന് ഷോർട്ട് കട്ടുകളാണ് സിരിയിലുള്ളത്. ഐ.ഒ.എസ് 13 ലും ഐപോഡ് ഒ.എസിലും സിരി ഇൻ ബിൽറ്റ് ആപ്പ് ആയിട്ടായിരിക്കും ഉണ്ടാകുക. അതിനാൽ, മറ്റൊന്നും തന്നെ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.
ios 13 , ipod OS എന്നിവയുടെ വിപണി വിപുലമാക്കാനും സിരിക്ക് കഴിയുമെന്നാണ് ആപ്പിൾ കരുതുന്നത്. സിരി ഷോർട്ട് കട്ടുകൾ കൂടുതൽ ആളുകളെ ഇവ വാങ്ങാൻ പ്രേരിപ്പിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

പഴയ ഉപയോക്താക്കൾക്ക് ഇവിടെ തുടങ്ങാം
സിരി ഷോർട്ട് കട്ടുകൾ വികസിപ്പിക്കുന്നതിൽ ആപ്പിൾ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. നിങ്ങൾios 12ന്റെ ഭാഗമായിട്ടില്ലെങ്കിലുംഓപറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കേണ്ടതില്ല, കൂടാതെ സിരി ഷോർട്ട് കട്ടുകളുടെചില സുപ്രധാന അപ്‌ഡേറ്റുകൾ ലഭിക്കുകയും ചെയ്യും.
ഇപ്പോൾ നിങ്ങൾക്ക് സിരി ആപ്പ് ഡൗൺലോഡ് ചെയ്യണം, ആപ്പ് തുറക്കണം, വിഡ്ജറ്റ് തുറക്കണം അങ്ങനെയങ്ങനെ സിരി ഷോർട്ട് കട്ടുകൾ പ്രാപ്യമാകാൻ കുറച്ചു കടമ്പകളുണ്ട്. പക്ഷേ ios 13 ൽ അതുണ്ടാകില്ല. സിരി ഷോർട്ട് കട്ടുകൾ സ്വയമേവ പ്രവർത്തിക്കും. ഉദാഹരണത്തിന് എല്ലാ ദിവസവും 11 മണിക്ക് കൃത്യമായിചെയ്യേണ്ട ഒരു പ്രവൃത്തി ഉണ്ടെങ്കിൽ, പോപ്പപ്പിലൂടെ സമയമായി എന്ന് നിങ്ങളെ അറിയിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ആപ്പ് തുറന്ന് ഷോർട്ട് കട്ട് എടുക്കാം. പക്ഷേ ഇനി മുതൽ ഷോർട്ട് കട്ട് കൃത്യം 11 മണിക്ക് തുറക്കുന്ന തരത്തിലാകും പ്രവർത്തനം.കൃത്യ സമയമില്ലെങ്കിൽ പോലും വീട്ടിലെത്തിയാലോ വൈകിട്ടോഷോർട്ട് കട്ട് വേണമെന്ന് സിരിയോട് പറയുക.
എയർ പ്ലെയിൻ മോഡ് ഓൺ/ഓഫ് ആക്കാനും കാർ പ്ലേ കണക്ട്/ഡിസ്‌കണക്ട് ചെയ്യാനും ഷോർട്ട് കട്ടുകൾ ഉപയോഗിക്കാം.
നിങ്ങൾ നെറ്റ്ഫ്‌ലിക്‌സിൽ സിനിമ കാണുമ്പോൾ ഫോൺ കോളുകൾ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നില്ലഎന്നുകരുതുക. നെറ്റ് ഫ്‌ലിക്‌സ് തുറക്കുമ്പോൾ എന്റെ ഫോൺ 'ഡു നോട്ട് ഡിസ്റ്റർബ്' മോഡിൽ ഇടാൻ സിരിയോട് ആവശ്യപ്പെടാം.

പശ്ചാത്തലത്തിലെ പ്രവർത്തനം
സിരി ഷോർട്ട് കട്ട് പശ്ചാത്തലത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. ശീ െ12 ൽ നിങ്ങൾ മറ്റേതെങ്കിലും ആപ്പ് പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ സിരി ഷോർട്ട് കട്ട് തുറന്നാൽ പ്രവർത്തനം അതിലേക്ക് വഴി മാറും. എന്നാൽ ഇനി മുതൽ നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തി തുടർന്നുകൊണ്ട് തന്നെ സിരി ഷോർട്ട് കട്ട് പശ്ചാത്തലത്തിലും പ്രവർത്തിപ്പിക്കാം.
11 മണിക്ക് നിങ്ങൾക്ക്ചെയ്യേണ്ടപ്രവൃത്തി അത് ചെയ്തു കാണും; നിങ്ങൾ പോലും അറിയാതെ. ഷോർട്ട് കട്ട് റൺ ചെയ്തു കൊണ്ടിരിക്കുന്നു എന്ന നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിലും അത് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയെ തടസ്സപ്പെടുത്തില്ല.


 

Latest News