ന്യൂദൽഹി - കഴിഞ്ഞ 11 സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യയിലെ ബാങ്കുകളിൽ നടന്നത് 50000 ലേറെ തട്ടിപ്പു കേസുകളെന്ന് ആർ.ബി.ഐ ഡാറ്റ. അതിൽ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത് ICICI ബാങ്കിലാണ്. 6811 കേസുകളിലായി 5,033.81 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.
രാജ്യത്താകമാനം രണ്ടര ലക്ഷം കോടി രൂപയുടെ 53334 കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. ICICI ക്കു പിന്നിലായി സ്റേറ് ബാങ്ക് ഓഫ് ഇന്ത്യയാണ്.23,734.74 കോടി രൂപയുടെ 6793 കേസുകളാണ് എസ്.ബി.ഐയിലുള്ളത്.1,200.79 കോടി രൂപയുടെ 2,497 കേസുകളുമായി HDFC ബാങ്കാണ് തൊട്ടു പിന്നിൽ.
കഴിഞ്ഞ സാമ്പത്തിക വർഷം, ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കുകളിലും തിരഞ്ഞെടുത്ത സാമ്പത്തിക സ്ഥാപനങ്ങളിലുമായി 71,542.93 കോടി രൂപയുടെ 6,801 തട്ടിപ്പു കേസുകൾ കണ്ടെത്തിയതായി പി.ടി.ഐ ജൂൺ 3 ണ് റിപ്പോർട്ട് ചെയ്തിരുന്നു. ആർ.ബി.ഐ. വിവരങ്ങൾ വച്ചാണ് പി.ടി.ഐ. വാർത്ത റിപ്പോർട്ട് ചെയ്തത്.വാർത്ത പുറത്തു വന്ന പിറ്റേ ദിവസം, ബി.ജെ.പി ഗവൺമെന്റിനോട് വർധിച്ചു വരുന്ന ബാങ്ക് തട്ടിപ്പുകൾക്കെതിരെ 'ധവള പത്രം' ഇറക്കാൻ കോൺഗ്രസ് പത്ര സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.