"യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്..."അമ്മയ്ക്ക് വിവാഹ മംഗളാശംസകൾ നേർന്നു കൊണ്ട് മകൻ ഫേസ്‌ബുക്കിൽ കുറിച്ച വരികളാണിത്. കൊല്ലം കൊട്ടിയം സ്വദേശിയായ ഗോകുൽ ശ്രീധർ എഴുതിയ വരികൾ സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുകയാണ്.
"ഇന്ന് എന്റെ അമ്മയുടെ വിവാഹമായിരുന്നു..." എന്ന തുടങ്ങുന്ന കുറിപ്പിൽ, അമ്മയുടെ വിവാഹ ഫോട്ടോയും ഉണ്ടായിരുന്നു. അച്ഛനുമൊത്തുള്ള അമ്മയുടെ ദുരിതപൂർണമായിരുന്ന ദാമ്പത്യത്തെ കുറിച്ചും ഗോകുൽ കുറിപ്പിൽ പറയുന്നുണ്ട്. അമ്മയെയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നുവെന്നും അമ്മയ്ക്കായി ഇത് നടത്താൻ അന്നേ തീരുമാനിച്ചതാണെന്നും ഗോകുൽ പറയുന്നു.
ഗോകുലിൻറെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
പോസ്റ്റ് ഷെയർ ചെയ്തതിനു ശേഷം ഇതുവരെ 33000 ലൈക്കുകൾ കിട്ടിയ പോസ്റ്റ് 3000 ലധികം പേർ ഷെയറും ചെയ്തു. ഇങ്ങനെയൊരു കാര്യം തുറന്നു പറഞ്ഞതിന് ധാരാളം അഭിനന്ദനങ്ങളും കമന്റിലൂടെ ലഭിക്കുന്നുണ്ട്.