സാൻ ഫ്രാൻസിസ്‌കോ - ഒരു കാലഘട്ടത്തിനെ ഓർമ്മകൾ പതിയാൻ സഹായിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമുകളുടെ വില്പന പുനരാരംഭിക്കാൻ ഫ്യുജി ഫിലിംസ് തീരുമാനിച്ചു. ആരാധകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനമെന്ന് കമ്പനി പറയുന്നു.
ജപ്പാനിൽ ഈ വർഷം തന്നെ ഫിലിമുകൾ വിപണിയിലെത്തിക്കും. ഫോട്ടോഗ്രാഫർമാരുടെ ആവശ്യമനുസരിച്ച് അന്താരാഷ്ട്ര വിപണിയിലും എത്തിക്കുമെന്ന് കമ്പനി അറിയിച്ചു.
1936 ലാണ് ഫ്യുജി ഫിലിംസ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമുകൾ രംഗത്തിറക്കുന്നത്. വിപണിയിൽ ഇതിന്റെ ആവശ്യം കുറഞ്ഞു തുടങ്ങിയതോടെ വില്പന പൂർണമായും നിർത്തി.
'നിയോപൻ 100 അക്രോസ് II' എന്ന ഫിലിമിലൂടെ "അക്രോസ്" ലൈൻ തിരികെ കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം. 35 mm, 125 mm എന്നീ ഫോർമാറ്റുകളിൽ ഇത് ലഭ്യമാകും.
'നിയോപൻ 100 അക്രോസ് II' ൻറെ വിലയെ സംബന്ധിച്ച സൂചനകളൊന്നും കമ്പനി വ്യക്തമാക്കിയില്ല.