മുംബൈ- ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ഫോട്ടോക്ക് പകരം പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇംറാന്‍ ഖാന്റെ ഫോട്ടോ പ്രദര്‍ശിപ്പിച്ചു.
പാക്കിസ്ഥാന്‍ അനകൂല ടര്‍ക്കിഷ് ഹാക്കര്‍ ഗ്രൂപ്പാണ് ബച്ചന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഇന്ത്യാ വിരുദ്ധമായവ അടക്കം നിരവധി സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്ത ശേഷമാണ് അക്കൗണ്ട് തിരിച്ചുപിടിക്കാനായത്. തിങ്കളാഴ്ച രാത്രി ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പുനഃസ്ഥാപിച്ചത്.
ടര്‍ക്കിഷ് ഹാക്കര്‍ ഗ്രൂപ്പായ അയ്യില്‍ദിസ് ടിം ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.