ഫോട്ടോകളും വീഡിയോകളും അയക്കാൻ ഇന്ന് ഏറെപ്പേരും ആശ്രയിക്കുന്നത് വാട്സാപ്പാണ്. ഉപയോഗിക്കാനുള്ള എളുപ്പം മൂലം മെസേജുകൾ അയക്കുന്നതിനു പുറമെ ലൊക്കേഷൻ, കോണ്ടാക്ടുകൾ, ഡോക്യുമെന്റുകൾ എന്നിവ അയക്കാനും വാട്സാപ്പിനെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. . ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് തന്നെ വാട്സാപ്പിൽ ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ആകാറുണ്ട്. ആവശ്യമില്ലാത്ത സന്ദേശങ്ങളും അങ്ങനെ ഡൗൺലോഡ് ആയി സ്റ്റോറേജ് നിറയാനിടയാകും.
വാട്സാപ്പ് സെറ്റിങ്സിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ സ്റ്റോറേജ് കാർന്നു തിന്നുന്നത് തടയാനാകും.
ആൻഡ്രോയിഡ് ഫോണിൽ:
1. വാട്സാപ്പ് തുറക്കുക
2. മുകളിൽ വലതു വശത്തായി കാണുന്ന ഓപ്‌ഷൻ തുറക്കുക.
3. സെറ്റിങ്‌സ് തുറക്കുക
4. ചാറ്റ് തുറക്കുക
5. മീഡിയ വിസിബിലിറ്റി എടുക്കുക
6. ഓഫ് ആക്കുക
ചില പ്രത്യേക ചാറ്റിൽ മാത്രമാണ് ഈ സെറ്റിങ് ഓപ്‌ഷൻ വേണ്ടതെങ്കിൽ,
1. ചാറ്റ് തുറക്കുക
2. മുകളിൽ വലതു വശത്തായി കാണുന്ന ഓപ്‌ഷൻ തുറക്കുക.
3. കോണ്ടാക്ട് തുറക്കുക
4. മീഡിയ വിസിബിലിറ്റി എടുക്കുക
5."ഷോ ന്യൂലി ഡൗൺലോഡഡ് മീഡിയ ഫ്രം ദിസ് ചാറ്റ് ഇൻ ഫോൺ ഗാലറി?" എന്ന ഓപ്‌ഷൻ എടുക്കുക
6. "നോ" ഓപ്‌ഷൻ എടുക്കുക.
ഐ ഫോൺ ഉപയോക്താക്കൾ ഇപ്രകാരം ചെയ്യുക.
1. വാട്സാപ്പ് തുറക്കുക
2. താഴെ വലതു വശത്തായി കാണുന്ന ഓപ്‌ഷൻ തുറക്കുക.
3. ചാറ്റ് തുറക്കുക
4. സേവ് റ്റു കാമറ റോൾ എടുക്കുക
5. ഓഫ് ആക്കുക.
ഭാവിയിൽ വേണ്ടമുൻഗണനകളും ഐ ഫോണിൽ സെറ്റ് ചെയ്യാവുന്നതാണ്.
1. വാട്സാപ്പ് തുറക്കുക
2. മുകളിൽ വലതു വശത്തായി കാണുന്ന ഓപ്‌ഷൻ തുറക്കുക.
3. ഡാറ്റ ആൻഡ് സ്റ്റോറേജ് യൂസേജ് തുറക്കുക
4. വാട്സാപ്പിൽ ഓട്ടോമാറ്റിക് ആയി എപ്പോഴാണ് മീഡിയ ഡൗൺലോഡ് ചെയ്യേണ്ടതെന്ന് കൊടുക്കുക.
5. ടൈപ്പ് ഓഫ് മീഡിയ എടുത്ത് നെവർ എന്ന സെലക്ട് ചെയ്ത് വൈഫൈ അല്ലെങ്കിൽ വൈഫൈ ഓർ സെല്ലുലാർ എടുക്കുക.