Sorry, you need to enable JavaScript to visit this website.

പൗരന്മാരോട് 30 നകം സ്വത്തുക്കൾ വെളിവാക്കാൻ ഇമ്രാൻ ഖാൻ

ഇസ്ലാമബാദ്-  പാക്ക് പൗരന്മാരോട് ഈ മാസം 30 നാകം സ്വത്തുക്കൾ വെളിവാക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ഒരു ടെലിവിഷൻ ചാനലിലൂടെ രാജ്യത്തെ സംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019- 20  സാമ്പത്തിക വർഷത്തെ ഫെഡറൽ ബഡ്ജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് ഇമ്രാന്റെ പ്രഖ്യാപനം. 

"എല്ലാവരോടും നിങ്ങൾ നിയമപരമായി വാങ്ങിയ സ്വത്തുക്കൾ വെളിപ്പെടുത്താൻ ഞാൻ ആവശ്യപ്പെടുകയാണ്; നികുതി അടച്ചില്ലെങ്കിൽ, രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ നമുക്ക് സാധിക്കില്ല." ഇമ്രാൻ ഖാൻ വ്യക്തമാക്കി. ബിനാമി സ്വത്തുകൾ, ബിനാമി ബാങ്ക് അക്കൗണ്ടുകൾ, വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന തുക എന്നിവയും   അവസാന തീയതിക്കുള്ളിൽ വെളിവാക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 30 നു ശേഷം ഈ ആനുകൂല്യം ലഭ്യമാകില്ല. 

പാകിസ്ഥാനികളുടെ അക്കൌണ്ടുകളെക്കുറിച്ചും സ്വത്തുക്കളെ കുറിച്ചും വിദേശരാജ്യങ്ങളുമായി  വിവരങ്ങൾ കൈമാറാനുള്ള കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Latest News