Sorry, you need to enable JavaScript to visit this website.

31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട- അതിര്‍ത്തിയിലെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 2 അടക്കം 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 38 വിജയകരമായി വിക്ഷേപിച്ചു. അമേരിക്ക ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി ഭ്രമണപഥത്തിലേക്ക് കുതിച്ചത്. ദൗത്യം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9.29നായിരുന്നു വിക്ഷേപണം. അമേരിക്ക, ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ അടക്കമുള്ള രാജ്യങ്ങളുടെ നാനോ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നുള്ള അറുപതാമത്തെ ദൗത്യമാണിത്.
പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹ ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്2. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ മനസ്സിലാക്കാന്‍ കരസേനയെ സഹായിച്ചത് സഹായിച്ചത് ഐഎസ്ആര്‍ഒ കഴിഞ്ഞ വര്‍ഷം ജൂണില്‍ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2സി ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും ചിത്രങ്ങളുമായിരുന്നു.
ഫെബ്രുവരിയില്‍ ഐഎസ്ആര്‍ഒ ഒറ്ററോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ശ്രീഹരിക്കോട്ടയില്‍നിന്നു ഒരു വലിയ ഉപഗ്രഹവും 103 നാനോ ഉപഗ്രഹങ്ങളുമാണു പിഎസ്എല്‍വിസി 37 ഉപയോഗിച്ചു വിക്ഷേപിച്ചത്. ഇതുവരെ ഒരു ബഹിരാകാശ ഏജന്‍സിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല. 11 തവണ പ്രോജക്ട് ഡയറക്ടറായിരുന്ന നേമം സ്വദേശി ബി. ജയകുമാറിന് ഇത് അവസാന പിഎസ്എല്‍വി ദൗത്യമാണ്. പിഎസ്എല്‍വിയില്‍നിന്ന് ജിഎസ്എല്‍വി മാര്‍ക്ക്മൂന്നിലേക്ക് മാറുന്ന അദ്ദേഹത്തിന്റെ ആദ്യ മാര്‍ക്ക് ത്രീ ദൗത്യം അടുത്ത ഫെബ്രുവരിയിലാകും. 13 തവണ പിഎസ്എല്‍വിയുടെ വെഹിക്കിള്‍ ഡയറക്ടറായിരുന്നു. ചൊവ്വാ ദൗത്യത്തിലുള്‍പ്പെടെ സുപ്രധാന പങ്കുവഹിച്ചു.

 

Latest News