ന്യൂദല്‍ഹി- ബലാത്സംഗക്കേസില്‍ യുവാവിനെ വെറുതെ വിട്ട വിചാരണ കോടതി നടപടി ദല്‍ഹി ഹൈക്കോടതി ശരിവെച്ചു. യുവതിയുടെ മൊഴി വിശ്വസിക്കാന്‍ പറ്റുന്നതല്ലെന്നും പോലീസിനെ വിളിക്കുന്നതിനുമുമ്പ് യുവതി പ്രതിയെ 529 തവണ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
വൈരുധ്യങ്ങള്‍ നിറഞ്ഞ മൊഴി കണക്കിലെടുത്താണ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് സംഗീത ധിംഗ്ര സെഹ്ഗള്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രതിയെ വെറുതെ വിട്ട വിചാരണ കോടതി നടപടി ശരിവെച്ചത്. കഴിഞ്ഞ ജനുവരി അഞ്ചിനാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. തുടര്‍ന്ന് വനിതാ പ്രൊഫസര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
യുവാവിനെ എങ്ങനെ കണ്ടുമുട്ടി, ആരോപിക്കപ്പെട്ട സംഭവം എങ്ങനെ നടന്നു, എന്തു കൊണ്ട് പരാതിപ്പെടാന്‍ വൈകി തുടങ്ങിയ കാര്യങ്ങളിലെല്ലാം യുവതിയുടെ മൊഴി വൈരുധ്യം നിറഞ്ഞതായിരുന്നു. ലിങ്ക്ഡിന്‍ വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്ന് കോടതിയില്‍ പറഞ്ഞ യുവതി അക്കാര്യം പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നില്ല.
ബലാത്സംഗം നടന്നുവെന്ന് പറയുന്ന ഹോട്ടല്‍ 24 മണിക്കൂറും സെക്യൂരിറ്റി ഉള്ളതായിട്ടും സഹായം തേടുകയോ പോലീസിനെ വിളിക്കുകയോ ചെയ്തില്ല. പ്രതി കൊണ്ടുപോയന്ന് പറഞ്ഞ ഫോണ്‍ തിരികെ ലഭിച്ചിട്ടും ഒരു മാസം വരെ പോലീസില്‍ അറിയിച്ചില്ല. ഇതിനിടയില്‍ 529 തവണ പ്രതിയെ വിളിക്കുകയും ചെയ്തു. സി.ആര്‍.പി.എഫ് റിട്ട.കമാന്‍ഡന്റിന്റെ മകളും പ്രൊഫസറുമായിട്ടും മൊബല്‍ ഫോണ്‍ തിരിച്ചു കിട്ടിയ ശേഷം പോലീസിനെ വിളിക്കാത്ത കാര്യം ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വിദേശയാത്ര: മോശം കമന്റിട്ടയാളെ അറസ്റ്റ് ചെയ്തു
നിപ്പാ ബാധിച്ച് മരിച്ചയാളെ ഖബറടക്കിയ പോപ്പുലർ ഫ്രണ്ടുകാരുടെ ചിത്രം എസ്.എഫ്.ഐ പോസ്റ്ററിൽ