ചങ്ങനാശേരി- മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അസഭ്യപരാമർശം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ.മഹേഷ് പൈ യെ ആണ് അറസ്റ്റ് ചെയ്തത്.മുഖ്യ മന്ത്രിയെ അസഭ്യം പറഞ്ഞതിന് സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇയാൾ തന്റെ പ്രതികരണം പിൻവലിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ ടിപി അജികുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.