Sorry, you need to enable JavaScript to visit this website.

റിഹാന സമ്പന്നയായ പാട്ടുകാരി 

ന്യൂയോര്‍ക്ക്- സംഗീത ലോകത്തെ ഏറ്റവും സമ്പന്നയായ യുവതിയായി ബാര്‍ബാഡിയന്‍ പാട്ടുകാരി റിഹാനയെ തെരഞ്ഞെടുത്ത് ഫോബ്‌സ് മാഗസിന്‍. 31 വയസുള്ള റിഹാനയ്ക്ക് 600 മില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു സംഗീത ആല്‍ബം പോലും റിഹാന ചെയ്തിട്ടില്ലെങ്കിലും സംഗീത ലോകത്തെ എറ്റവും സമ്പന്നയായിട്ടാണ് റിഹാനയെ ഫോബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തത്.570 മില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള മഡോണയെയും, 400 മില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള വിയോണ്‍സിനെയും പിന്‍തള്ളിയാണ് റിഹാന മുന്നിലെത്തിയിരിക്കുന്നത്. 2017ല്‍ സ്വന്തമായി ഫെന്റി ബ്യൂട്ടി എന്ന ഫാഷന്‍ ബ്രാന്‍ഡും റിഹാന ആരംഭിച്ചിരുന്നു. 2018ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരടങ്ങുന്ന ടൈം മാഗസിന്റെ പട്ടികയിലും റിഹാന ഇടംപിടിച്ചിരുന്നു. 9 ഗ്രാമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ റിഹാന മികച്ചൊരു സംരംഭകയും കൂടിയാണ്.

Latest News