Sorry, you need to enable JavaScript to visit this website.

മെട്രോ പാലത്തിന്റെ സ്ലാബ് തകര്‍ന്നു  നടി അര്‍ച്ചന കവി രക്ഷപ്പെട്ടു 

കൊച്ചി- കൊച്ചി മെട്രോ ഫ്‌ളൈ ഓവറില്‍നിന്നും കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണെന്ന പരാതിയുമായി നടി അര്‍ച്ചന കവി. ഇന്‍സ്റ്റഗ്രാമിലാണ് നടി ഇക്കാര്യം കുറിച്ചിരിക്കുന്നത്.അര്‍ച്ചന പറയുന്നത് ഇങ്ങനെ, 'ഞങ്ങളിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുംവഴി കോണ്‍ക്രീറ്റ് സ്ലാബ് തങ്ങളുടെ കാറില്‍ വീണു. സംഭവത്തില്‍ പോലീസും കൊച്ചി മെട്രോ അധികൃതരും ഇടപെടണം. ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഭാവിയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.' ഇന്‍സ്റ്റഗ്രാമിലാണ് നടി ഇക്കാര്യം കുറിച്ചിരിക്കുന്നത്.

Latest News