ചെന്നൈ-കേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ ട്വീറ്റ് ചെയ്ത സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്റെ ട്വീറ്റ് വിവാദത്തില്‍. 'ഓട്ടോണമസ്' എന്ന വാക്കിനു കേംബ്രിഡ്ജ് ഡിക്ഷണറി നല്‍കുന്ന അര്‍ഥത്തിന്റെ ലിങ്ക് ഉള്‍പ്പെടുത്തിയ ട്വീറ്റാണ് വിവാദമായത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തരുതെന്നാണ് റഹ്മാന്‍ ഉദ്ദേശിച്ചതെന്ന് ആരാധകര്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു സ്വയംഭരണാവകാശം വേണമെന്നാണു ട്വീറ്റിന്റെ അര്‍ത്ഥമെന്നാണു മറുവാദം. ട്വീറ്റിനെ പ്രതികൂലിച്ചും അനുകൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തുവന്നെങ്കിലും കൂടുതല്‍ വിശദീകരണം നല്‍കാന്‍ റഹ്മാന്‍ തയാറായില്ല.