വടകര-ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് ചക്കയ്ക്ക് കൊള്ള വില ഈടാക്കുന്നത്. എട്ടു കിലോ വരുന്ന ചക്കയാണ് 69,201 രൂപയ്ക്ക് വില്‍പന നടത്തുന്നത്. 86,501 രൂപ വില വരുന്ന ചക്കയ്ക്ക് 20 ശതമാന0 ഡിസ്‌കൗണ്ടോടെയാണ് 69,201 രൂപ. മുഴുവന്‍ ചക്ക ആവശ്യമില്ലാത്തവര്‍ക്ക് ചുളകള്‍ നല്‍കാനും ആമസോണ്‍ തയാറാണ്. അഞ്ച് ചുളകള്‍ക്ക് 311 രൂപയാണ് വില. എന്നാല്‍ 36 ശതമാനം ഡിസ്‌കൗണ്ടോടെ 199 രൂപയ്ക്ക് ഇപ്പോള്‍ ചക്കചുള സ്വന്തമാക്കാന്‍ കഴിയും. നേരത്തെ ചിരട്ടയും കപ്പയും ആമസോണില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു.അന്ന് 3000 രൂപയായിരുന്ന ഒരു മുറി ചിരട്ടയുടെ വിലയിപ്പോള്‍ 750 രൂപയാണ്. കപ്പയുടെ വിലയാകട്ടെ അന്ന് 429 രൂപയും, ഇന്ന് 100 രൂപയും.