ലഖ്നൗ- പ്രണയിനികളെ കിടപ്പുമുറിയില്‍ ഒന്നിച്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം നടന്നത്. ഷെര്‍പൂര്‍ സ്വദേശിയായ 24 കാരന് സുരാജാണ് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഒത്തുകൂടിയ നാട്ടുകാര്‍ സുരാജിനെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടും വടികൊണ്ടും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവും സഹോദര•ാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സുരാജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.