ബംഗളൂരു- കന്നഡ സാഹിത്യകാരന്‍ കല്‍ബുര്‍ഗി കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക ബെലാഗാവി സ്വദേശി പ്രവീണ്‍ പ്രകാശിനെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. തീവ്ര വര്‍ഗീയ സംഘടനയായ സനാതന്‍ സന്‍സ്തയില്‍ നിന്നാണ് ഇയാള്‍ ആയുധ പരിശീലനം നേടിയതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
കല്‍ബുര്‍ഗിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കൈമാറിയ സംഘത്തിലെ ആളാണ് പ്രവീണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. കേസിലെ മറ്റൊരു പ്രതി അമോല്‍ കലെ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പ്രവീണിനെ കുരുക്കിയത്.
2015 ആഗസ്റ്റ് 30ന് ധാര്‍വാഡിലെ കല്യാണ്‍ നഗറിലെ വീട്ടില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ കല്‍ബുര്‍ഗിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.