വിര്‍ജീനിയ- യുഎസിലെ വിര്‍ജീനിയ ബീച്ചില്‍ മുസിസിപ്പല്‍ സെന്ററില്‍ ഒരു ജീവനക്കാരന്‍ നടത്തിയ കൂട്ടവെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. മുനിസിപ്പല്‍ സെന്ററിലെ രണ്ടാം കെട്ടിടത്തിലെ ഓഫീസില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം വൈകീട്ട് നാലു മണിയോടെയാണ് വെടിവെപ്പാക്രമണം ഉണ്ടായത്. ഇവിടെ എത്തിയ അക്രമി നിരത്തി വെടിയുതിര്‍ക്കുകയായിരുന്നു. അതൃപ്തനായ ജീവനക്കാരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 11 പേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഒഫീസിലുണ്ടായിരുന്ന മുനിസിപ്പല്‍ ജീവനക്കാര്‍ ഡസ്‌കിനടിയില്‍ ഒളിച്ചാണ് ജീവന്‍ രക്ഷിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ വര്‍ഷം യുഎസില്‍ നടക്കുന്ന 150-ാം വെടിവെപ്പ് ആക്രമണമാണിതെന്ന് വാഷിങ്ടണിലെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് എന്ന സംഘടന പറയുന്നു.