ന്യൂദല്‍ഹി- രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് സൂചന. നാളെ രാത്രി ഏഴ് മണിക്ക് രാഷ്ട്രപാതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സോണിയയുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.
പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിംസ്‌റ്റെക് രാജ്യങ്ങളിലെ രാഷ്ട്രത്തലവ•ാരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.
ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവ•ാരാണ് പങ്കെടുക്കുക.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ മോദി നേരിട്ട് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മമതാ ചടങ്ങ് ബഹിഷ്‌കരിച്ചത്.