കൊളംബിയ- മയക്കുമരുന്നായ കൊക്കെയ്ന്‍ നിറച്ച നൂറുകണക്കിന് ചെറിയ പായ്ക്കുകള്‍ വയറിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന യാത്രക്കാരന്‍ അതിമ ഡോസില്‍ മയക്കുമരുന്ന് ശരീരത്തില്‍ കയറി മരിച്ചു. കൊളംബിയയില്‍ നിന്നും ജപാനിലേക്കു യാത്ര ചെയ്യുകയായിരുന്നു ഒരു ജാപനീസ് വംശജനാണ് വിമാനയാത്രയ്ക്കിടെ മരിച്ചത്. 42-കാരനായ ഇദ്ദേഹത്തിന് വിമാനത്തില്‍ വ്ച്ച് ഇടയ്ക്കിടെ അപസ്മാരം ഉണ്ടാകുകയും പിന്നീട് അബോധാവസ്ഥയിലാകുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് മെക്‌സിക്കോയിലെ സൊനോറയില്‍ വിമാനം അടിയന്തിരമായി ഇറക്കി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മസ്തിഷ്‌ക വീക്കമാണ് മരണ കാരണമെന്ന് പോസ്റ്റ്്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഇത് മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം സംഭവിക്കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. ഇയാളുടെ വയറ്റില്‍ നിന്നും വന്‍കുടലില്‍ നിന്നുമായി കൊക്കെയ്ന്‍ നിറച്ച 246 ചെറു പായ്ക്കുകള്‍ ലഭിച്ചതായി ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. മരണത്തിന് കാരണമാകാവുന്ന മറ്റു ശാരീരിക പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളൊന്നും ഇദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും റിപോര്‍ട്ടിലുണ്ട്.