ന്യൂദല്‍ഹി- ലണ്ടന്‍ ആക്രമണത്തിന്റെ മാതൃകയില്‍ ഭീകരര്‍ ദല്‍ഹി കൊണാട്ട് പ്ലേസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തലസ്ഥാനത്ത് അതീവ ജാഗ്രത. അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് ദല്‍ഹിയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് ദല്‍ഹി പോലീസിന് ലഭിച്ച രഹസ്യ വിവരം.
വാഹനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടമുള്ള പ്രദേശങ്ങളിലേക്കു വാഹനങ്ങള്‍ കടത്തി വിടുന്നില്ല. ബാരിക്കേഡ് സ്ഥാപിച്ചു പലയിടത്തും ഗതാഗതം തടഞ്ഞു. ത്രിതല സുരക്ഷാസംവിധാനമാണു ദല്‍ഹിയില്‍ നഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ദല്‍ഹിയിലെ യോഗാദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു. ആയിരക്കണക്കിനു പേരാണു ഇവര്‍ക്കൊപ്പം യോഗ ചെയ്തത്.