ന്യൂദല്‍ഹി- ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജെയ്റ്റ്ലിക്ക് ആരോഗ്യ പ്രശനങ്ങളില്ലെന്നും ഇത്തരം അഭ്യൂഹങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വക്താവ് സിതാംശു കര്‍ ട്വിറ്ററില്‍ കുറിച്ചു.
ആരോഗ്യനില മോശമായതിനാലാണ് ബി.ജെ.പിയുടെ വിജയാഘോഷങ്ങള്‍ക്ക് ജെയ്റ്റ്‌ലി എത്താതിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സര്‍ക്കാരിന്റെ അവസാന കാബിനറ്റ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ വര്‍ഷം മേയില്‍ വൃക്ക ശസ്ത്രക്രിയക്കു വിധേയനായ ജെയ്റ്റ്‌ലി പിന്നീട് ജനുവരിയില്‍ ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു.