Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയില്‍നിന്ന് ചാവേറുകള്‍ വരുന്നു; കേരള തീരത്തും ലക്ഷദ്വീപിലും ജാഗ്രത

കവരത്തി- ശ്രീലങ്കയില്‍നിന്ന് ഐ.എസ് ചാവേറുകള്‍ ബോട്ട് മാര്‍ഗ്ഗം വരുന്നുവെന്ന ശ്രീലങ്കന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരള, ലക്ഷദ്വീപ് തീരത്ത് തീരസംരക്ഷണ സേന നിരീക്ഷണം ശക്തമാക്കി. മിനിക്കോയ് ദ്വീപിനും ചുറ്റും കോസ്റ്റ് ഗാര്‍ഡ് കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ വ്യോമനിരീക്ഷണവും തുടരുന്നുണ്ട്.

ഇന്ത്യന്‍ നാവികസേനയും തീരദേശ പോലീസും കടലില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയില്‍നിന്നുള്ള ബോട്ട് കേരള, തമിഴ്‌നാട് തിരത്തേക്ക് വരാനും സാധ്യതയുണ്ടെന്ന് കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.   ദുരൂഹസാഹചര്യത്തില്‍ കാണുന്ന ബോട്ടുകളെ നിരീക്ഷിക്കാനും വിവരം നല്‍കാനും കോസ്റ്റ് ഗാര്‍ഡും പോലീസും മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തീരത്ത് നിരീക്ഷണം ശക്തമാക്കിയത്. വെള്ള നിറമുള്ള ബോട്ടുകളില്‍ 15-ഓളം ഐ.എസ് തീവ്രവാദികള്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്നായിരുന്നു ലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് നല്‍കിയ വിവരം.

 

Latest News