Sorry, you need to enable JavaScript to visit this website.

ഗോ രക്ഷാ ഗുണ്ടകള്‍ വനിതയടക്കം മൂന്ന് മുസ്ലിംകളെ മര്‍ദിച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു-video

ഭോപ്പാല്‍- ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഓട്ടോയില്‍ പോകുകയായിരുന്ന വനിതയടക്കം മൂന്ന് മുസ്ലിംകളെ ഗോ രക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ ആക്രമിച്ചു. മധ്യപ്രദേശിലെ സിയോണിയിലാണ് സംഭവം. അക്രമികള്‍ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പരിക്കേറ്റവര്‍ പറഞ്ഞു.
രണ്ട് മുസ്്‌ലിം യുവാക്കളും വനിതയും ഓട്ടോയില്‍ ബീഫ് കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് സ്വയം പ്രഖ്യാപിത ഗോ രക്ഷകരുടെ മര്‍ദനം. യുവാക്കളെ വടി കൊണ്ടു തല്ലുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് ഒട്ടും ദയയില്ലാതെ മര്‍ദിക്കുന്നത് ധാരാളം പേര്‍ നോക്കിനില്‍ക്കുന്നതാണ് വിഡിയോ.

ജയ് ശ്രീറാം വിളിക്കാന്‍ കല്‍പിക്കുന്ന ഗുണ്ടകള്‍ യുവാക്കളില്‍ ഒരാളോട് സ്ത്രീയെ മര്‍ദിക്കാനും ആവശ്യപ്പെട്ടു. കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരിച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

മോഡി വോട്ടര്‍മാരും  കാവല്‍ക്കാരും ഇങ്ങനെയാണ് മുസ്ലിംകളോട് പെരുമാറുന്നതെന്ന് വിഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ആള്‍ ഇന്ത്യ മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.

 

 

Tags

Latest News