സ്‌നേഹ സന്ദേശം പകര്‍ന്ന് അയോധ്യയിലെ ക്ഷേത്രത്തില്‍ ഇഫ്താര്‍

അയോധ്യ- സാമുദായിക സൗഹാര്‍ദത്തിന്റെ മാതൃക സൃഷ്ടിച്ച് അയോധ്യയില്‍ ക്ഷേത്രത്തില്‍ ഇഫ്താര്‍ ഒരുക്കി. ശ്രീ സീതാറാം ക്ഷേത്രത്തിലാണ് പൂജാരി യുഗാര്‍ കിഷോറിന്റെ നേതൃത്വത്തില്‍ എല്ലാ മതക്കാരേയും പങ്കെടുപ്പിച്ച് ഇഫ്താര്‍ വിരുന്നൊരുക്കിയത്.
ഇത് മൂന്നാമത്തെ വര്‍ഷമാണ് താന്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നതെന്നും ഭാവയിലും ഇത് തുടരാനാണ് ആഗ്രഹമെന്നും യുഗാല്‍ കിഷോര്‍ പറഞ്ഞു. ഓരോ ഉത്സവവും ആവേശത്തോടെ ആഘോഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു സഹോദരങ്ങളോടൊപ്പം താന്‍ എല്ലാ വര്‍ഷവും നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ടെന്ന് ഇഫ്താറിനെത്തിയ മുജമ്മില്‍ ഫിസ പറഞ്ഞു. സമുദായങ്ങള്‍ ഒന്നിക്കരുതെന്നും ഇതുപോലുള്ള പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും ആഗ്രഹിക്കുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്. മതം കൊണ്ട് രാഷ്ട്രീയം കളിക്കുന്നവര്‍ക്കാണ് കിഷോറിനെ പോലുള്ളവര്‍ ഇത്തരം സ്‌നേഹത്തിന്റെ സന്ദേശം നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News