Sorry, you need to enable JavaScript to visit this website.

ഹെറോയിനുമായി പാകിസ്ഥാന്‍  ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍ 

മുംബൈ- 200 കിലോ ഹെറോയിനുമായി പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 600 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് 'അല്‍ മദീന' എന്ന ബോട്ടില്‍നിന്ന് പിടികൂടിയത്. 195 പാക്കറ്റുകളിലായാണ് 200 കിലോഗ്രാം മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
ഇന്റലിജന്റ്‌സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോട്ട് പിടികൂടിയതെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ നടരാജന്‍ പറഞ്ഞു. പാകിസ്ഥാനില്‍നിന്ന് എത്തിച്ച മയക്കുമരുന്ന് ഗുജറാത്ത് തീരമായ ജഖാവു തുറമുഖത്തിന് സമീപത്തുവച്ച് ഇന്ത്യന്‍ ബോട്ടിന് കൈമാറാനായിരുന്നു നീക്കം. ഇന്ത്യന്‍ തീരദേശ സേനയെ കണ്ടയുടന്‍ ബോട്ടിലുള്ളവര്‍ മയക്കുമരുന്ന് നിറച്ച ബാഗുകള്‍ കടലില്‍ വലിച്ചെറിഞ്ഞു. എന്നാല്‍ ബാഗുകള്‍ തിരിച്ചെടുക്കുകയും ബോട്ടിലുള്ള എല്ലാവരെയും കസ്റ്റഡിയിലെടുത്തെന്നും അധികൃതര്‍ അറിയിച്ചു. പിടിയിലായവരെ വിവിധ സുരക്ഷ ഏജന്‍സികള്‍ ചോദ്യം ചെയ്യും.

Latest News