ദുബായ്-15 വര്‍ഷം കാത്തിരുന്ന് ലഭിച്ച അപൂര്‍വ നിമിഷം ആരാധകരോട് പങ്കു വച്ച് പ്രശസ്ത ആര്‍ജെയും അഭിനേത്രിയുമായ നൈല ഉഷ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാന്‍ ലഭിച്ച അസുലഭ നിമിഷമാണ് നൈല പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവിനും മകനുമൊപ്പം ദുബായില്‍ സ്ഥിര താമസമാക്കിയ നൈല ഫേസ്ബുക്കിലൂടെയാണ് തന്റെ സന്തോഷം പങ്കുവച്ചിരിക്കുന്നത്.
യുഎഇയില്‍ താമസിച്ചിട്ടുള്ള ഏതൊരാളുടെയും സ്വപ്നമായിരിക്കും ഷെയ്ക്ക് മുഹമ്മദിനെ സന്ദര്‍ശിക്കണമെന്നതെന്ന് ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ നൈല പറയുന്നു.കഴിഞ്ഞ ദിവസ0 നടന്ന ഇഫ്താറിനിടെയാണ് ദുബായ് ഭരണാധികാരിയായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കാണാന്‍ താരത്തിന് അവസരം ലഭിച്ചത്.ഷെയ്ക്ക് മുഹമ്മദിനെ കാണാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും ഈ രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കും ഷെയ്ക്ക് മുഹമ്മദിന് നന്ദി അറിയിക്കുന്നു എന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
ഷെയ്ക്ക് മുഹമ്മദിനൊപ്പമുള്ള ഇഫ്താറില്‍ പങ്കുടുക്കാന്‍ തന്നെ സഹായിച്ച ദുബായ് മീഡിയ ഓഫീസിനും നൈല നന്ദി പറഞ്ഞു. വര്‍ഷങ്ങളായി ദുബായില്‍ റേഡിയോ അവതാരകയായിരുന്ന നൈല 2013ലാണ് സിനിമാ രംഗത്തേക്കെത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവാധാനം ചെയ്ത ലൂസിഫറിലെ അരുന്ധതി എന്ന മാധ്യമപ്രവര്‍ത്തകയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.