ഇസ്ലാമാബാദ്- ഇന്ത്യയിലെ പുതിയ പാക്കിസ്ഥാന് ഹൈകമീഷണറായി മുഈനുല്‍ ഹഖിനെ നിയമിച്ചു. ഇപ്പോള്‍ ഫ്രാന്‍സില്‍ അംബാസഡറാണ് അദ്ദേഹം. ഇതുള്‍പ്പെടെ 18 പുതിയ അംബാസഡര്‍മാരെയാണ് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറൈശി നിയമിച്ചത്.
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ മികച്ച സംഭാവന നല്കാന് കഴിയുന്ന പരിചയ സമ്പന്നനായ നയതന്ത്രജ്ഞനാണ് മുഈനുല്‍ ഹഖ്. ഇന്ത്യയിലെ പുതിയ സര്‍ക്കാരുമായി ഇടപെടാന്‍ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ.