Sorry, you need to enable JavaScript to visit this website.

ഈഫല്‍ ടവറില്‍ വലിഞ്ഞ് കയറിയ  അജ്ഞാതന്‍ പിടിയില്‍

പാരിസ്- ആളുകളെ ഭീതിയിലാഴ്ത്തി ഈഫല്‍ ടവറില്‍ വലിഞ്ഞ് കയറിയ അജ്ഞാതന്‍ പിടിയില്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ആളുകളെ ഭീതിയിലാഴ്ത്തി അജ്ഞാതന്‍ ഈഫല്‍ ടവറില്‍ വലിഞ്ഞ് കയറിയത്. പ്രവേശന കവാടത്തില്‍നിന്ന് ടിക്കറ്റെടുത്ത അജ്ഞാതനായ സന്ദര്‍ശകന്‍ മിനുട്ടുകള്‍ക്ക് ശേഷം ടവറിന് മുകളിലേക്ക് വലിഞ്ഞ് കയറുകയായിരുന്നു.ഒരുണിക്കൂറോളം ആളുകളെ ഭീതിയിലാഴ്ത്തിയ ഇയാളെ പൊലീസും അഗ്‌നിശമനസേനാ വിഭാഗങ്ങളും ചേര്‍ന്നാണ് പിടികൂടിയത്.900 അടി ഉയരമുള്ള ഈഫല്‍ ടവറില്‍ വര്‍ഷം ഏകദേശം അറുപത് ലക്ഷം പേരാണ് സന്ദര്‍ശകരായി എത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സ്മാരകം നിര്‍മ്മിച്ചതിന്റെ 130ാം വാര്‍ഷികം ആഘോഷിച്ചത്.

Latest News