ന്യൂദല്‍ഹി- ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന നിലയില്‍ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ് മോഡേണൈസേഷന്റെ ഭാഗമായുള്ള നിര്‍േദശമെന്ന രീതിയില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. കത്ത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകളും ആധാറുമായി ബന്ധിപ്പിക്കണം, ഓഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തിയാക്കണം, ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി ഇടപാടായി കണക്കാക്കും എന്നീ കാര്യങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലുള്ളത്.