പാരീസ്-ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എ.ആര്‍ റഹ്മാന് ഇഫ്താര്‍ വിരുന്നൊരുക്കി കാന്‍ ഫെസ്റ്റിവല്‍ അധികൃതര്‍. നോമ്പ് നോറ്റ് ചടങ്ങിനെത്തിയ റഹ്മാനാണ് കാന്‍ ഫെസ്റ്റിവല്‍ അധികൃതര്‍ വിഭവസമൃദ്ധമായ ഇഫ്താര്‍ വിരുന്നൊരുക്കിയത്. നോമ്പ് അവസാനിപ്പിച്ച ശേഷം ഒമ്പതു മണിയോടെയാണ് റഹ്മാന്‍ ഭക്ഷണം കഴിച്ചത്.
കയ്യിലൊരു ഗ്ലാസില്‍ അപ്പിള്‍ ജ്യൂസും പിടിച്ചിരിക്കുന്ന റഹ്മാന്റെ മുന്നില്‍ ടേബിളില്‍ സലാഡും വച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ച് നോമ്പവസാനിപ്പിക്കുന്ന തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ അദ്ദേഹം തന്നെയാണ് പങ്കുവച്ചത്.
കാന്‍സില്‍ നിന്നുള്ള ഇഫ്താര്‍ എന്ന അടിക്കുറിപ്പോടെ റഹ്മാന്‍ പങ്കുവെച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. റഹ്മാന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രമായ 'ലേ മസ്‌കി'ന്റെ പ്രചാരണാര്‍ഥമാണ് അദ്ദേഹം കാന്‍സ് വേദിയിലെത്തിയത്.