ശമ്പളം ചോദിച്ച യുവതിക്ക് തെരുവില്‍ ആള്‍ക്കൂട്ട മര്‍ദനം

നോയ്ഡ- ദല്‍ഹിയോട് അടുത്ത ഉത്തര്‍ പ്രദേശ് നഗരമായ നോയ്ഡയില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ശമ്പളം ചോദിച്ചതിന്റെ പേരില്‍ ഒരു സംഘമാളുകള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. മുടിക്കുത്തില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും അടിക്കുകയും തൊഴിക്കുകയും ചെയ്ത് ഒരു സംഘം പുരുഷന്‍മാരാണ് യുവതിയെ റോഡിലിട്ട് മര്‍ദിച്ചത്. നോയിഡയിലെ നോളെജ് പാര്‍ക്കിലാണ് സംഭവം. എല്ലാ മാസവും ആദ്യത്തില്‍ ലഭിക്കുന്ന ശമ്പളം ഇത്തവണ വൈകിയത് യുവതി ചോദ്യം ചെയ്തിരുന്നു. ഇ വാഗ്വാദം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. ആള്‍ക്കൂട്ടം മര്‍ദിക്കുമ്പോള്‍ അതുവഴി കടന്നു പോയവരൊന്നും ഇടപെട്ടു തടഞ്ഞതുമില്ല. വടി ഉപയോഗിച്ച് അടിക്കുമ്പോളും വഴിപോക്കര്‍ നോക്കി നില്‍ക്കുന്നതും വിഡിയോ ദൃശ്യത്തിലുണ്ട്. നിലത്തേക്ക് തള്ളിയിച്ച ശേഷമാണ് യുവതിയെ മുടിയില്‍ പിടിച്ച് ആക്രമികള്‍ വലിച്ചിഴച്ചത്. സാരമായി പരിക്കേറ്റ യുവതി നോളജ് പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്ത് പരാതി നല്‍കിയെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ചു വരികയാണെന്ന് യുപി പോലീസ് ട്വീറ്റിലൂടെ പ്രതികരിച്ചു.
 

Latest News