ഹോങ്കോങ്- സംശയസാഹചര്യത്തില്‍ പിടിയിലാകുന്നവരെ വിചാരണക്കായി ചൈനയിലേക്ക് അയക്കാനുള്ള നീക്കത്തിനെതിരെ ഹോങ്കോങ് പാര്‍ലമെന്റിലുണ്ടായ പ്രതിഷേധം പൊരിഞ്ഞ തല്ലില്‍ കലാശിച്ചു. പരിക്കേറ്റ നിരവധി ജനപ്രതിനിധികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോങ്കോങിലെ സ്വാതന്ത്ര്യം ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയമഭേദഗതിയെ ഒരു വിഭാഗം അംഗങ്ങള്‍ ശക്തമായി എതിര്‍ക്കുന്നത്. ഒരു കൊലക്കേസ് പ്രതിയെ തായ്‌വാനു കൈമാറുന്നതിനു വേണ്ടിയാണ് ഭേദഗതിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
തളര്‍ന്നുവീണ ജനാധിപത്യ ചേരിയിലെ ജനപ്രതിനിധി ഗാരി ഫാനിനെ സ്‌ട്രെച്ചറിലാണ് ആശുപത്രിയില്‍ എത്തിച്ചത്.