അമ്മയുടെ മുന്നിലിട്ട് ആറു വയസ്സുകാരനെ തെരുവുപട്ടികള്‍ കടിച്ചുകൊന്നു

ഭോപാല്‍- അമ്മ നോക്കി നില്‍ക്കെ ആറു വയസ്സുകാരനെ ആറോളം തെരുവുപട്ടികള്‍ ചേര്‍ന്ന് കടിച്ചു കൊന്നു. ഭോപാലിലെ അവധ്പുരിയില്‍ വെള്ളിയാഴ്ചയാണ് ദരുണ സംഭവമുണ്ടായത്. ശിവ സംഗ്രം നഗറിലെ വീടിനടുത്തുള്ള തുറസ്സായ സ്ഥലത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സഞ്ജുവാണ് തെരുവു പട്ടികള്‍ ആക്രമണത്തിനിരയായത്. ഓടിയെത്തിയ അമ്മ പട്ടികളെ ആട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രസവ ശേഷം വിശ്രമത്തിലായിരുന്ന ഇവര്‍ സഞ്ജുവിന്റെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. ഈ സമയം പട്ടികള്‍ കുട്ടിയെ വട്ടമിട്ട് ആക്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് അയല്‍കാര്‍ ഓടിയെത്തുകയും പട്ടികളെ തുരത്തുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും സഞ്ജുവിന്റെ ചലനമറ്റിരുന്നു. ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണം നേരത്തെ സംഭവിച്ചതായി സ്ഥിരീകരിച്ചു. തെരുവുപട്ടി ശല്യം മുനിസിപ്പല്‍ കോര്‍പറേഷന്‍ അനാസ്ഥ കാരണമാണ് രൂക്ഷമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
 

Latest News