ഭോപാല്‍- ഗുജറാത്തില്‍ കലാപത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത് മുഖ്യമന്ത്രിയായ മോഡിയാണെന്ന് എതിരാളികള്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ പാര്‍ട്ടി വിട്ട യശ്വന്ത് സിന്‍ഹയും മോഡിയെ പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചിരിക്കുകയാണ്. 2002 മറക്കരുതെന്നാണ് സിന്‍ഹയുടെ നിര്‍ദേശം. രാജീവ് ഗാന്ധിക്കെതിരെയുള്ള പരാമര്‍ശത്തിലും സിന്‍ഹ മോദിയെ വിമര്‍ശിച്ചിച്ചിരിക്കുകയാണ്. മോഡി തരംതാണ രാഷ്ട്രീയ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിന്‍ഹ പ്രതിപക്ഷ നിരയില്‍ മോഡിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ്. മോഡി ഏകാധിപതിയാണെന്ന് അദ്ദേഹം പറയുന്നു.
ഗുജറാത്ത് കലാപത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് മോഡിയെ പുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. എന്നാല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമെന്ന അദ്വാനിയുടെ ഭീഷണിപ്പെടുത്തലിന് തുടര്‍ന്നാണ് മോഡിയെ വാജ്‌പേയ് പുറത്താക്കാതിരുന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. അദ്വാനിക്കെതിരെയുള്ള മോഡിയുടെ നീക്കങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് സിന്‍ഹ നല്‍കിയത്.
വാജപേയ് ഗോധ്ര കലാപത്തിന് ശേഷം മോഡിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. 2002ല്‍ ഗോവയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് പോകും മുമ്പായിരുന്നു തീരുമാനം. മോഡി രാജിവെക്കാന്‍ വിസമ്മതിച്ചാല്‍ ഗുജറാത്ത് സര്‍ക്കാരിനെ പിരിച്ച് വിടാനും വാജ്‌പേയ് തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്വാനിയാണ് അന്ന് ശക്തമായി മോഡിക്ക് വേണ്ടി വാദിച്ചതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു