ആഗ്ര- ഉത്തര്‍പ്രദേശില്‍ ഒന്നര വയസ്സായ കുട്ടിയെ അകന്ന ബന്ധു ബലാത്സംഗം ചെയ്തു. ആഗ്രയില്‍ വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഭവം. കുട്ടിയെ അബോധാവസ്ഥയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തുകയായിരുന്നു.
അമ്മയോടൊപ്പം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടിയെ ബന്ധു ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടു മണിക്കൂറിനു ശേഷവും കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് കുറ്റിക്കാട്ടില്‍ കുട്ടിയെ കണ്ടെത്തിയത്. രക്തസ്രാവത്തെ തുടര്‍ന്ന് അവശയായ കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ ബന്ധുവിനെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.