ചണ്ഡീഗഢ്- ബോളിവുഡ് താരം അനുപം ഖേര്‍ ബി.ജെ.പിയുടെ പ്രധാന പ്രചാരകരിലൊരാളാണ്. അദ്ദേഹത്തിന്റെ പ്രിയ പത്നി കിരണ്‍ ഖേറാണ് ചണ്ഡിഗഡില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. നഗര പ്രാന്തത്തിലെ കടകകളില്‍ വോട്ട് തേടി കറങ്ങുന്നതിനിടെയാണ് താരത്തിന് ദുരനുഭവമുണ്ടായത്. അക്കൗണ്ടിലെത്തിയ പതിനഞ്ച് ലക്ഷം മുതല്‍ പല ചോദ്യങ്ങളുമുയര്‍ന്നു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ റാലിയ്ക്ക് ആളില്ലെന്ന് കണ്ട് റദ്ദാക്കിയിരുന്നു. ഇതിനെ കുറിച്ച് അനുപം ഖേറിന് പറയാനുണ്ട്.'ഞാന്‍ 515 സിനികളില്‍ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം ഹിറ്റ് ആയിട്ടൊന്നുമില്ല.
ഭാര്യയും ചണ്ഡീഗഢില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയുമായ കിരണ്‍ ഖേറിന്റെ പ്രചാരണ റാലിയ്ക്ക് ആളെത്താത്തത് കാര്യമാക്കേണ്ടെന്നാണ് കവി ഉദ്ദേശിച്ചത്. റാലി നിശ്ചയിച്ച സമയമായിട്ടും ആളുകളെത്താതിരുന്നതോടെ അനുപം ഖേര്‍ പ്രചാരണ പരിപാടി റദ്ദാക്കിയിരുന്നു. ഇന്നലെ ചണ്ഡീഗഢില്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് ഒഴിഞ്ഞ കസേരകളെ സക്ഷിയാക്കി നടത്തേണ്ടെന്നു തീരുമാനിച്ച് റദ്ദാക്കിയത്.നിശ്ചയിച്ച പ്രകാരം സമയത്തുതന്നെ നടന് എത്തി. സ്റ്റേജിന്റെ അടുത്തെത്തിയ അനുപം കണ്ടത് ഒറ്റപ്പെട്ടുനില്ക്കുന്ന ഏതാനും ആളുകളെ മാത്രം. വലിയ ആള്‍ക്കൂട്ടമോ സ്റ്റേജോ കാണാതിരുന്നതോടെ അദ്ദേഹം മടങ്ങുകയും ചെയ്തു.