Sorry, you need to enable JavaScript to visit this website.

റിമി ടോമി വിവാഹ മോചിതയായി 

കൊച്ചി- ഗായികയും നടിയുമായ റിമി ടോമി വിവാഹ മോചിതയായി. റിമിയും ഭര്‍ത്താവും പരസ്പര സമ്മത പ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അനുവദിക്കുകയായിരുന്നു.
ഏപ്രില്‍ 16 നാണ് ഒന്നിച്ചുള്ള ജീവിതം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി റിമിയും ഭര്‍ത്താവ് റോയ്‌സും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.
2008 ലാണ് റിമിയും റോയ്‌സ് കിഴക്കൂടനുമൊത്തുള്ള വിവാഹം നടന്നത്. 2008 ഏപ്രില്‍ 27 ന് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

Latest News