പാലക്കാട്-അവതാരികയും നടിയുമായ പേളിയും ശ്രീനിഷും തമ്മില്‍ ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം ഇന്ന് നടന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയ ജോഡികളായ ഇരുവരും തമ്മില്‍ ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹം കഴിഞ്ഞ ഞായറാഴ്ചയും നടന്നിരുന്നു. ശ്രീനിഷിന്റെ നാടായ പാലക്കാട് വച്ചായിരുന്നു ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നത്. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹശേഷമുള്ള നവദമ്പതികളുടെ യാത്ര ഏറെ കൗതുകമുണര്‍ത്തുന്നതായിരുന്നു.
വിവാഹം കഴിഞ്ഞ് ഇരുവരും പോകുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ പേളി ആയിരുന്നുവെന്നതാണ് ശ്രദ്ധേയം. ബിഎംഡബ്ല്യുവില്‍ ഇരുവരും തിരികെ മടങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ബിഎംഡബ്ല്യുവിലായിരുന്നു ദമ്പതികളുടെ യാത്ര.